അടൂർ: പന്നിവിഴ വടക്കേത്തലക്കൽ തെങ്ങുംവിളയിൽ ജോർജ് തോമസിന്റെ ഭാര്യ മറിയാമ്മ ജോർജ് (രാജമ്മ -75) നിര്യാതയായി. മാവേലിക്കര പുതിയകാവ് ആലിന്റെ തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ: സൂസൻ ജോർജ് (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി, പത്തനംതിട്ട), ഡോ. തോമസ് ജോർജ് (വൈസ് പ്രിൻസിപ്പൽ, മൗണ്ട് സിയോൻ എൻജിനീയറിങ് കോളജ്, കടമ്മനിട്ട). മരുമക്കൾ: അരുൾ മാത്യു ജോർജ്, കോലത്ത്, കോഴഞ്ചേരി (സീനിയർ മാനേജർ, എം.ആർ.എഫ്, കോട്ടയം), ഡോ. സ്മിത സാറാ പടിയറ (അസി. പ്രഫ. ആൻഡ് എച്ച്.ഒ.ഡി, ഡിപ്പാർട്മെൻറ് ഓഫ് ഹിസ്റ്ററി, കാതോലിക്കറ്റ് കോളജ്, പത്തനംതിട്ട). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് അടൂർ കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.