പറവൂർ: വടക്കേക്കര വടക്കുംചേരി ഏലിക്കുട്ടി (91) നിര്യാതയായി. പറവൂർ പയ്യപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ആൻറണി പോൾ. മക്കൾ: ജയിംസ് ആന്റണി (റിട്ട. ഫെഡറൽ ബാങ്ക്), സെബാസ്റ്റ്യൻ ആന്റണി (റിട്ട. ബാങ്ക് ഓഫ് ഇന്ത്യ), ജോർജ് ആന്റണി (ബിസിനസ്), റീത്താമ്മ ജോർജ്, ഡെന്നി ആൻറണി (ബിസിനസ്), റോയ് ആന്റണി (ബിസിനസ്), പരേതനായ പോൾ ആന്റണി. മരുമക്കൾ: സൂസൻ കോടിക്കാരൻ, ഫില്ലി തളിയത്ത് (റിട്ട. എച്ച്.എം, സെന്റ് ജോസഫ്, തൃക്കാക്കര), രമ കുളങ്ങര (റിട്ട. ഫെഡറൽ ബാങ്ക്), വത്സ ചെങ്ങലായി, ജോസ്ലിൻ ചീരംവേലിൽ, നീത മലയിൽ, പരേതനായ ജോർജ്കുട്ടി പട്ടാറ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് തുരുത്തിപ്പുറം സെന്റ് ലൂയീസ് പള്ളി സെമിത്തേരിയിൽ.