മട്ടാഞ്ചേരി: സംഗീതജ്ഞൻ വിജയരാജൻ ഭാഗവതർ (93) നിര്യാതനായി. മട്ടാഞ്ചേരി പാണ്ടികുടി സെബാസ്റ്റ്യൻ തളിയത്ത് റോഡിൽ 14/884 നമ്പർ വീട്ടിലായിരുന്നു താമസം. സംഗീത സംവിധായകൻ എം.കെ.അർജനൻ മാസ്റ്റർ അടക്കം ആയിരക്കണക്കിന് ശിഷ്യന്മാർക്ക് സംഗീതം പകർന്ന് നൽകിയിട്ടുണ്ട്. രണ്ടു വർഷം മുമ്പു വരെ എറണാകുളം സംഗീത കലാനികേതനിൽ സംഗീതം പഠിപ്പിച്ചിരുന്നു. ഭാര്യ: പരേതയായ അംബുജാക്ഷി. മക്കൾ: ശ്രീദേവി, അരുൺ, അജിത്ത്, ജയശ്രീ, തേജശ്രീ, രാജീവ്, സൻജിവ്. മരുമക്കൾ: രമാദേവി, ബിന്ദു, ഉല്ലാസ് പ്രദീപ്, ലാൽ, ലാഷിയ, നിമ്മി, പരേതനായ സാബു. സംസ്ക്കാരം ചൊവ്വാഴ്ച്ച 11.30ന് കൂവപ്പാടം ശ്മശാനത്തിൽ.