കളമശ്ശേരി: ആരാധന സന്യാസിനി സമൂഹത്തിെൻറ (എസ്.എ.ബി.എസ്) കോട്ടയം ചീങ്കല്ലേല്‍ റോസ് ഭവന് മഠാംഗം സിസ്റ്റര്‍ കസ്യാന കട്ടക്കല്‍ (96) നിര്യാതയായി. വിവിധ സ്ഥലങ്ങളില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറക്കുളം കട്ടക്കല്‍ തോമസ്-ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഡോ. ജേക്കബ് കട്ടക്കല്‍, തോമസ് കാഞ്ഞാര്‍, ഫാ. ജോസഫ് സി.എസ്.ടി ആലുവ, സിസ്റ്റര്‍ എല്‍സി തോമസ് അസംഷന്‍ കോഴിക്കോട്, സിസ്റ്റര്‍ മേരി ജയിംസ് അസംഷന്‍ കണ്ണൂര്‍, ജോര്‍ജ് (കാനഡ), ഡോ. മാത്യു (കളമശ്ശേരി), സിസ്റ്റര്‍ ക്ലാരമ്മ ഹോളി സ്പിരിറ്റ്, പരേതരായ ദേവസ്യ അറക്കുളം, റോസമ്മ മാവേലികുന്നേല്, സിസ്റ്റര്‍ ബെറ്റീന സി.എം.സി, ഫിലോമിന. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് മഠം സെമിത്തേരിയില്‍.