ആലുവ: ലക്ഷ്മി നഴ്സിങ് ഹോം ഉടമ ആലുവ പാലസ് റോഡ് നെസിൽ ഡോ. എം.എൻ. മുകുന്ദൻ (86) നിര്യാതനായി. മദ്രാസ് സ്റ്റാൻലി മെഡിക്കൽ കോളജിൽനിന്ന് ഒന്നാം റാങ്കും എട്ട് സ്വർണമെഡലും നേടിയാണ് എം.ബി.ബി.എസ് ബിരുദമെടുത്തത്. ഐ.എം.എ മധ്യമേഖല പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം ബോർഡ് മെംബർ, എസ്.എൻ ട്രസ്റ്റ് ബോർഡ് മെംബർ, ശ്രീനാരായണ സുഹൃദ് സമിതി, പെരിയാർ ക്ലബ് എന്നിവയുടെ സ്ഥാപക അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡോ. എം.എൻ. മുകുന്ദൻ
ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ഡോ. ശ്യാം മുകുന്ദൻ, മിനി സജീവ്. മരുമക്കൾ: സജീവ്, ഡോ. താര ശ്യാം. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് തോട്ടക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.