കോതമംഗലം: കോതമംഗലം രൂപത വൈദികൻ ഫാദർ തോമസ് മുണ്ടയ്ക്കൽ (82) നിര്യാതനായി. കോതമംഗലം രൂപതയിലും ജർമനിയിലെ ഔസ്ബുർഗ് രൂപതയിലും ദീർഘകാലം സേവനംചെയ്ത ശേഷം സജീവ ശുശ്രൂഷയിൽനിന്ന് വിരമിച്ച് വിശ്രമജീവിതത്തിലായിരുന്നു.
മുണ്ടയ്ക്കൽ ദേവസി ഇട്ടിയവര-റോസ ദമ്പതികളുടെ മകനാണ്. മുതലക്കോടം, മരിയാപുരം, പുറപ്പുഴ, ഉപ്പു തോട്, കോട്ടപ്പടി, കുത്തുങ്കൽ, ഇഞ്ചൂർ പള്ളികളിൽ വികാരിയായിരുന്നു. മുതലക്കോടം അക്വിനാസ് കോളജ് പ്രിൻസിപ്പലായിരുന്നു. ജർമനിയിലെ ഔസ്ബുർഗ് രൂപതയിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
സഹോദരങ്ങൾ: അന്നക്കുട്ടി കളമ്പാടൻ, ജോസഫ് മുണ്ടക്കൽ, പരേതരായ റോസ് കുട്ടി പീച്ചാട്ട്, ദേവസി കുട്ടി, മേരി പേടിക്കാട്ട് കുന്നേൽ, ജേക്കബ് മുണ്ടക്കൽ, കൊച്ചുത്രേസ്യ കല്ലട. സംസ്കാരം വെള്ളിയാഴ്ച കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ.