മൂവാറ്റുപുഴ: സി.എം.സി പാവനാത്മ പ്രോവിൻസിലെ ആരക്കുഴ മഠാംഗമായ സിസ്റ്റർ ഇരണേവൂസ് (ഏലിക്കുട്ടി നെല്ലിക്കുന്നേൽ -85) നിര്യാതയായി. രാമല്ലൂർ, വാഴക്കുളം, ഹോളിട്രിനിറ്റി വാഴക്കുളം, മങ്കുവ, ഉപ്പുതോട്, പാറത്തോട്, നെല്ലിപ്പാറ, കാൽവരി മൗണ്ട്, കൊണ്ടേക്കാട്, ശാന്തിഗ്രാം പൈനാവ്, മുട്ടുകാട്, കോതമംഗലം അസൈലം, മുരിക്കാശേരി, ആരക്കുഴ, വിമല ഭവൻ കോതമംഗലം എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കദളിക്കാട് നെല്ലിക്കുന്നേൽ പരേതരായ ചാക്കോ-റോസ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ആനീസ് പോൾ പാറക്കാട്ടേൽ, മേരി ജോർജ് പാറയ്ക്കൽ, എൻ.സി. ജോളി, പരേതനായ എൻ.സി. മാത്യു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.45ന് ആരക്കുഴ കർമലീത്താ മഠം സെമിത്തേരിയിൽ.