കട്ടപ്പന: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇരട്ടയാർ ചക്കക്കാനം കുഴിപ്പള്ളിൽ മാത്യുവിെൻറ ഭാര്യ ചിന്നമ്മ (81) മരിച്ചു. ഇരട്ടയാർ പഞ്ചായത്തിലെ ആദ്യ കോവിഡ് മരണമാണിത്. കോവിഡ് ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചയാണ് മരിച്ചത്. കുറച്ച് നാളുകളായി രോഗബാധിതയായി ചികിത്സയിലായിരുന്നു.
കഴിഞ്ഞ 13ന് ചികിത്സ തേടി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായി.
മക്കൾ: പ്രദീപ്, ജോജി, സന്തോഷ്. മരുമക്കൾ: റോസിലി, സാലമ്മ, മിനു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇരട്ടയാർ സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.