ആമ്പല്ലൂർ: നെന്മണിക്കര പുലക്കാട്ടുകര നാല്സെൻറ് കോളനിയിൽ ഓമ്പുള്ളി വീട്ടില്‍ മോഹനൻ (60) കോവിഡ് ബാധിച്ച് മരിച്ചു. ശ്വസന സംബന്ധമായ അസുഖബാധിതനായിരുന്നു. കഴിഞ്ഞ 31നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കുരിയച്ചിറ ശ്മാശാനത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തുമെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.
എരുമപ്പെട്ടി: ചിറ്റണ്ട ഈച്ചരത്ത് വീട്ടിൽ പരേതനായ രാമൻ നായരുടെ മകൻ രഘുനന്ദൻ നായർ (അപ്പുക്കുട്ടൻ നായർ -79) കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് പഞ്ചായത്തിൽ മരിച്ചവർ ആറായി. കോവിഡ് രോഗം പിടിപ്പെട്ട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: ഗിരീഷ്, ശ്രീകുമാർ, രാജി. മരുമക്കൾ: സതി, വിദ്യ, ഷാജു.
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. മിണാലൂർ വിളക്കത്ര ഗോപാലനാണ് (മുകുന്ദൻ -66) മരിച്ചത്. ഒക്ടോബർ 18 മുതൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചയാണ് മരിച്ചത്. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തി. തൃശൂർ ചേലൂർ ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു. ഭാര്യ: രമാദേവി. മക്കൾ: രഞ്ജിത്ത്, പ്രജിത്ത്. മരുമകൾ: അശ്വതി.
മാള: മേലഡൂർ കാരേക്കാട്ട് ആൻറണി (64) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഷിേൻറാ, പരേതനായ സിേജാ.