കോണത്ത്കുന്ന്: കലാഭവന്‍ ജോഷിയുടെ പിതാവ് പുലിക്കോട്ടില്‍ ജോസ് (ജോസഫ് ഡോക്ടര്‍ -76) നിര്യാതനായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പൂവ്വത്തുംകടവ് പാലം യാഥാര്‍ഥ്യമാക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചയാളുമാണ്. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുമായി ചേര്‍ന്നുള്ള ജനസേവ മെഡിക്കല്‍സിലെ ജീവനക്കാരനായിരുന്നു. വള്ളിവട്ടം സെൻറ് ജോസഫ് ദേവാലയ ട്രസ്റ്റി, 25 വര്‍ഷം മതബോധന സ്കൂള്‍ പ്രധാനാധ്യാപകന്, കോണത്ത്കുന്ന് ഗവ. സ്കൂള്‍ പി.ടി.എ പ്രസിഡൻറ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ബേബി (ഏനമ്മാവ് കൊള്ളന്നൂര്‍ കുടുംബാംഗം). മക്കള്‍: ബെന്നി, ബാബു, ജയിംസ് (മസ്കത്), ഫ്ലമിന് (ചെന്നൈ), കലാഭവന്‍ ജോഷി, ജൂലി, പരേതനായ ജസ്റ്റിന്. മരുമക്കള്‍: ലീന, ഷൈല, ബിന്ദു, ലക്സി, ബെന്‍സി (സഹൃദയ കോളജ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്), സീമോന്‍.