പട്ടാമ്പി: ചുണ്ടമ്പറ്റ നാട്യമംഗലം വടക്കേ തത്തനംപുള്ളി വട്ടംകണ്ടത്തിൽ പരേതനായ മരക്കാറുടെ ഭാര്യ നഫീസ ഹജ്ജുമ്മ (95) നിര്യാതയായി. മുസ്ലിം ലീഗ് നേതാവായിരുന്ന കട്ടുപ്പാറ കെ. അബു ഹാജിയുടെ സഹോദരിയാണ്. മക്കൾ: ഫാത്തിമ, മുഹമ്മദ്, അബൂബക്കർ, ആസിയ, മറിയ, കുഞ്ഞാലൻകുട്ടി (മുസ്ലിം ലീഗ് കുലുക്കല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ), അബ്ദുൽ ഗഫൂർ, സൈതലവി, ആമിന, പരേതനായ ഇബ്രാഹിം, സക്കീർ ഹുസൈൻ (ഖത്തർ), അബ്ദുൽ ഷുക്കൂർ.