കൂറ്റനാട്: ചിറ്റിലങ്ങാട്ട് കളത്തിൽ കല്യാണിക്കുട്ടിയമ്മ (87) നിര്യാതയായി. സ്വാതന്ത്ര്യ സമര സേനാനിയും ദേശാഭിമാനി ദിനപത്രം പ്രിന്ററും പബ്ലിഷറുമായിരുന്ന വെണ്ടലൂർ മഠത്തിൽ പരേതനായ ഗോവിന്ദൻകുട്ടിയുടെ ഭാര്യയാണ്. മക്കൾ: സി.കെ. ഗോപിനാഥൻ (ബിസിനസ്സ് സി.കെ.ജി ഗ്രൂപ് കൂറ്റനാട്), രവീന്ദ്രനാഥൻ (റിട്ട. പ്രഫസർ, ഗവ. കോളജ് പട്ടാമ്പി), ഹരീന്ദ്രൻ ബിസിനസ്, ശ്രീകുമാർ ബിസിനസ്, മല്ലിക, പുഷ്പ, ശോഭ, സ്മിത. മരുമക്കള്‍: പി. ശ്രീനിവാസൻ (കേരളശ്ശേരി), കെ. രാമചന്ദ്രൻ (ചന്ദ്രോദയം കൂറ്റനാട്), എം.കെ. രാധാകൃഷ്ണൻ (മുംബൈ), രാജു നായർ മലമക്കാവ്, സി.പി. ഉഷ, പി. ഉഷ, പി.വി. അനിത, കെ. സുമശ്രീ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തറവാട്ട് വളപ്പിൽ.