പട്ടാമ്പി: പാലക്കാട് ജില്ല സുന്നി മഹല്ല് ഫെഡറേഷൻ ജനറൽ സെക്രട്ടറിയും വല്ലപ്പുഴ യതീംഖാന കമ്മിറ്റി സെക്രട്ടറിയും മഹല്ല് പ്രസിഡന്റും ആയിരുന്ന വെട്ടിക്കാട്ടിൽ സുലൈമാൻ ഹാജിയുടെ ഭാര്യ ആയിശുമ്മ ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: വീരാൻ ഹാജി, മുഹമ്മദലി ഹാജി, ഉമ്മർ ഹാജി (സൗദി), ഹംസ (യു.എ.ഇ), ഫാത്തിമ, ഖദീജ ഹജ്ജുമ്മ. മരുമക്കൾ: അബൂബക്കർ ഹാജി (വല്ലപ്പുഴ), കലന്തർ ഹാജി (ചെറുതുരുത്തി), മറിയ ഹജ്ജുമ്മ, ആമിന, റംല, ലൈല.