പട്ടാമ്പി: നാട്യമംഗലം ഇളയോടത്ത് മുഹമ്മദ് കുട്ടി മാസ്റ്റർ (82) നിര്യാതനായി. നാട്യമംഗലം എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. നാട്യമംഗലം ജുമാമസ്ജിദ് സെക്രട്ടറി, നാട്യമംഗലം നൂറുൽ ഹുദ മദ്റസ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാത്തുമ്മു. മക്കൾ: അബ്ദുറഹ്മാൻ (നാട്യമംഗലം എ. എം.എൽ.പി. സ്കൂൾ അധ്യാപകൻ), സാജിദ, മുംതാസ്, റഫീഖ. മരുമക്കൾ: ഖദീജ (അധ്യാപിക), ഉമ്മർ, കുഞ്ഞലവി ശങ്കരമംഗലം, ബഷീർ മണ്ണാർമല.