വടക്കഞ്ചേരി: എം.എസ്.എഫ്.എസ് വൈദിക സഭാംഗം (വിശാഖപട്ടണം പ്രൊവിൻസ്) ഫാ. മാത്യു ആലപ്പാട്ട് (88) ചുവട്ടുപാടം സെമിനാരിയിൽ നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പാലക്കാട് ബിഷപ്പിന്റെ കാർമികത്വത്തിൽ സെമിനാരിയിൽ. കാഞ്ഞിരപ്പള്ളി ചെറുവള്ളി പരേതരായ ആലപ്പാട്ട് കുഞ്ഞച്ചൻ (തോമസ് ) മഞ്ഞാക്കൽ ഏലിയാമ്മ ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയ മകനാണ്. വിശാഖപട്ടണം, അതിരമ്പുഴ എന്നിവിടങ്ങളിൽ അധ്യാപകൻ, ഇടവക വികാരി, ബി.എഡ് സ്റ്റഡീസ് സെൻറർ ഡയറക്ടർ, ഫിലോസോ ഫൈറ്റ് റെക്ടർ, എം.എസ്.എഫ്.എസ് സെമിനാരി അധ്യാപകൻ, ഡയറക്ടർ, സുപ്പീരിയർ, സ്പിരിച്വൽ ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്തു. ഏഴ് വർഷം അമേരിക്കയിലും വൈദിക സേവനം ചെയ്തിരുന്നു. 1984ൽ നാഷണൽ എജുക്കേഷനൽ ഫൗണ്ടേഷൻ അവാർഡും 1991ൽ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡും ലഭിച്ചു. ആന്ധ്രപ്രദേശിൽ നിന്ന് ബെസ്റ്റ് ടീച്ചർ അവാർഡും മെറിറ്റോറിയസ് അവാർഡും ലഭിച്ചിട്ടുണ്ട്. ഫിലിം സൊസൈറ്റി അംഗം, ജില്ല ഫുട്ബാൾ അസോസിയേഷൻ അംഗം, ജില്ല സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കോഴിക്കോട് കിണ്ടുവള്ളി വെണ്ണപ്പാറ കല്ലുരുത്തിയിലുള്ള തോമസാണ് ഏക സഹോദരൻ.