തിരൂരങ്ങാടി: മൂന്നിയൂർ കുണ്ടംകടവിലെ പുറ്റേക്കാട്ട് അലവി മുസ്ലിയാർ (76) നിര്യാതനായി. ദീർഘകാലം കുണ്ടംകടവ് മഹല്ല് പ്രസിഡൻറും കേരള മുസ്ലിം ജമാഅത്ത് കുണ്ടംകടവ് യൂനിറ്റ് പ്രസിഡൻറുമായിരുന്നു. 53 വർഷമായി പരപ്പനങ്ങാടി അങ്ങാടി മദാറുൽ ഇസ്ലാം സെക്കൻഡറി സുന്നി മദ്റസയിൽ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് മുസ്തഫ (ഐ.സി.എഫ് ദുബൈ), സക്കീർ അലി, അബ്ദുറഹീം (ഇരുവരും ദുബൈ), ശാഹുൽ ഹമീദ് സഖാഫി, ഇബ്രാഹിം (മസ്കത്ത്), അബ്ദുസ്സമദ് (ദുബൈ), മൻസൂർ, സൈനബ, ജമീല. മരുമക്കൾ: സിദ്ദീഖ്, റൂഖിയ, ബുശ്റ, സൗദ, ഉമ്മുസൽമ, സജ്ന, ശാക്കിറ, ഫളീല.