കോട്ടക്കൽ: മുസ്ലിം ലീഗ് നേതാവും ആദ്യകാല ‘ചന്ദ്രിക’ പ്രാദേശിക ലേഖകനുമായ പെരുമണ്ണ ക്ലാരിയിലെ ചെരിച്ചി കോയ മാസ്റ്റർ (68) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞലവി ഹാജി. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തു. പൊന്മുണ്ടം പഞ്ചായത്ത് മുൻ അംഗവും കോഴിച്ചെന എ.എം.എൽ.പി സ്കൂൾ മുൻ അധ്യാപകനുമായിരുന്നു.
പെരുമണ്ണ റഹ്മാനിയ മദ്റസ ജനറൽ സെക്രട്ടറി, പെരുമണ്ണ ക്ലാരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, പൊന്മുണ്ടം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ്, കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ താനൂർ ഉപജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യമാർ: റസിയ, പരേതയായ സൈനബ ഹജ്ജുമ്മ. മക്കൾ: ശിഹാബ്, സിറാജ്, ഷംസുദ്ദീൻ, ഹാരിസ്, ജംഷീല. മരുമകൻ: അഹ്മദ് റഫീഖ്.
സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്, മൊയ്ദീൻകുട്ടി, സുലൈമാൻ, അസൈനാർ, കദീജ, പരേതനായ അബ്ദുൽ ഗഫൂർ.