മഞ്ചേരി: ഓട്ടോയിൽ പിക്അപ് വാൻ ഇടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. മഞ്ചേരി തടപ്പറമ്പ് സ്വദേശി അമയംകോട് താമസിച്ചിരുന്ന പരേതനായ നാണത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ സുലൈമാനാണ് (55) മരിച്ചത്. ഒക്ടോബർ 14ന് രാത്രി 9.30ന് അരീക്കോട് തേക്കിൻചുവടിലായിരുന്നു അപകടം. മുക്കത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയിൽ മടങ്ങുകയായിരുന്നു സുലൈമാനും ഭാര്യ മൈമൂനയും. ഇവർ സഞ്ചരിച്ച ഓട്ടോയിൽ പിക്അപ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുലൈമാനെ ആദ്യം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ബുധനാഴ്ചയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഭാര്യ മൈമൂനയും ഓട്ടോ ഡ്രൈവർ നെല്ലിക്കുത്ത് സ്വദേശി അഷ്റഫും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാതാവ്: ഖദീജ. മക്കൾ: റഫീഖ്, ഫൈസൽ, ഷഫീഖ്, റസിയ, ഫസീല, ത്വാഹിറ, സുമയ്യ, ഫാത്തിമ തസ്നി. മരുമക്കൾ: റഷീദ് (എളങ്കൂർ), ഹസ്സൻകുട്ടി (വെള്ളില), സൈതലവി (പന്തല്ലൂർ), റിയാസ് (വെള്ളില), ഉനൈസ് (ചെറുകുളം), റിഷാന. സഹോദരങ്ങൾ: സെയ്ദ്, ആമിന, മറിയുമ്മ, പരേതനായ അബ്ദുൽ അസീസ്.