പുലാമന്തോൾ: അപ്പൻകളം മഠത്തിൽ പരേതനായ ഉണ്ണിക്കണ്ണ പിഷാരടിയുടെ മകൻ റിട്ട. പ്രധാനാധ്യാപകൻ കൃഷ്ണനുണ്ണി (ഉണ്ണി മാസ്റ്റർ-84) നിര്യാതനായി. കല, സാംസ്കാരിക പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.ബസ് കണ്ടക്ടർ, അത്തം ചിത്തിര ചോതി, മൈലാഞ്ചി തുടങ്ങി 20ൽപരം മലയാള സിനിമകളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പുലാമന്തോൾ സഹകരണ ബാങ്ക് ഡയറക്ടർ, പുലാമന്തോൾ ബസ് സ്റ്റാൻഡ് കോംപ്ലക്സ് മാനേജിങ് ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കുത്തനൂർ കിഴക്കേപാട്ട് പിഷാരത്ത് പരേതയായ ഇന്ദിര. മക്കൾ: ജ്യോതി, ഡോ. ജയശ്രീ കൃഷ്ണകുമാർ, ഡോ. ജലജ സന്ദീപ്. മരുമക്കൾ: കൃഷ്ണകുമാർ ഭീമനാട് പിഷാരം (മണ്ണാർക്കാട്-എൻജിനിയർ യു.എസ്.എ) സന്ദീപ് കാറളം പിഷാരം പാലക്കാട് (എൻജിനിയർ നെതർലാൻഡ്). സഹോദരങ്ങൾ: നാരായണനുണ്ണി, ആനന്ദവല്ലി, ജനാർദനൻ, രാധ, ഉണ്ണി, വത്സല, സത്യരഥൻ, പ്രേമ, വിജയൻ, പരേതരായ ഗോവിന്ദനുണ്ണി, നാരായണിക്കുട്ടി, വിജയലക്ഷ്മി, സത്യഭാമ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം രണ്ടിന് വീട്ടുവളപ്പിൽ.