മക്കരപ്പറമ്പ്: മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വടക്കാങ്ങര പിലാപ്പറമ്പിൽ മുഹമ്മദ് മാസ്റ്റർ (74) നിര്യാതനായി.
1999-2000ത്തിലെ രാഷ്ട്രപതിയുടെ ദേശീയ അധ്യാപക അവാർഡ് ജേതാവാണ്. മുസ്ലിം ലീഗ് മങ്കട മണ്ഡലം വൈസ് പ്രസിഡൻറ്, വടക്കാങ്ങര പഴയ മഹല്ലിന്റെ ദീർഘകാല ജനറൽ സെക്രട്ടറി, വടക്കാങ്ങര തങ്ങൾസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ, മക്കരപ്പറമ്പ് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, വളാഞ്ചേരി പുറമണ്ണൂർ മജ്ലിസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, വടക്കാങ്ങര കെ.കെ.എസ് തങ്ങൾ സ്മാരക യത്തീംഖാന പ്രസിഡൻറ്, പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഇസ്ലാമിക് സെൻറർ രക്ഷാധികാരി, വടക്കാങ്ങര അംശം, ദേശ ചരിത്രം പുസ്തക കമ്മിറ്റി രക്ഷാധികാരി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
പരേതരായ പിലാപ്പറമ്പിൽ സുലൈമാന്റെയും പിച്ചൻ ഉമ്മയ്യയുടെയും മകനാണ്. ഭാര്യ: സഫിയ ടീച്ചർ നെച്ചിക്കാടൻ വാണിയമ്പലം (റിട്ട. പ്രധാനാധ്യാപിക, വടക്കാങ്ങര തങ്ങൾസ് ഹൈസ്കൂൾ). മക്കൾ: ബാബു നൗഷാദ് (ഒമാൻ), പി. അനീസ് (ശാസ്ത്രജ്ഞൻ, ഐ.എസ്.ആർ.ഒ തിരുവനന്തപുരം), ജംഷീർ അഹമ്മദ് (റിയാദ്). മരുമക്കൾ: അമീന ഷാനിബ താഴത്തേതിൽ (കൊളത്തൂർ), ഡോ. ഹനാൻ പറച്ചിക്കോട്ടിൽ (മേലേ അരിപ്ര), ജുവൈരിയ കരുവാട്ടിൽ (വടക്കാങ്ങര).
സഹോദരങ്ങൾ: മസ്ഊദ് മാസ്റ്റർ, ആസ്യ, കുഞ്ഞാച്ചു, കദീജ, സഫിയ, ഉമ്മുകുൽസു, ആത്തിക ടീച്ചർ (റിട്ട. അധ്യാപിക, പുണർപ യു.പി സ്കൂൾ, മക്കരപ്പറമ്പ്). വൈകീട്ട് അഞ്ചുമണിയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വടക്കാങ്ങര പഴയ ജുമാ മസ്ജിദിൽ ഖബറടക്കി. ആദരസൂചകമായി വടക്കാങ്ങരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി നൽകിയിരുന്നു.