കുറ്റ്യാടി: മുൻകാല കോൺഗ്രസ് നേതാവും ഗാന്ധിയനുമായ മൊയിലോത്തറ മഞ്ചക്കടവത്ത് കേളുക്കുറുപ്പ് (86) നിര്യാതനായി. കോൺഗ്രസ് കാവിലുംപാറ മണ്ഡലം പ്രസിഡന്റ്, കാർഷക കോൺഗ്രസ് നാദാപുരം മണ്ഡലം പ്രസിഡന്റ്, കാവിലുംപാറ ശ്രീ ഭഗവതി ക്ഷേത്രം സെക്രട്ടറി, എൻ.എസ്.എസ് മൊയ് ലോത്തറ കരയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പത്മാവതി അമ്മ. മക്കൾ: സുരേഷ് (വിമുക്ത ഭടൻ), സുധാമണി (ടീച്ചർ, വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ), ഡോ. ജയമോഹൻ. മരുമക്കൾ: രാജഗോപാലൻ (റിട്ട. അധ്യാപകൻ), സീമ, ഡോ. ധന്യ. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, പാർവതി അമ്മ, കേളപ്പ കുറുപ്പ്, പരേതരായ അനന്ത കുറുപ്പ്, ഗോവിന്ദ കുറുപ്പ്, ബാല കുറുപ്പ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.