പനമരം: കൈതക്കൽ പള്ളിക്കണ്ടി പോക്കർ ഹാജിയുടെ ഭാര്യ ആയിഷ (74) ഉംറ നിർവഹിക്കാൻ പോയി തിരിച്ച് വരാനിരിക്കെ മദീനയിൽ താമസസ്ഥലത്ത് നിര്യാതയായി. രണ്ടാഴ്ചമുമ്പ് മക്കളുടെ കൂടെ ഉംറ നിർവഹിക്കാൻ പോയതായിരുന്നു. മക്കൾ: അബ്ദുൽ നാസർ, മമ്മൂട്ടി, അബ്ദുൽ മജീദ്, അബ്ദുൽ സത്താർ, നൂറുദ്ദീൻ, നബീസ, സൈനബ, ജമീല, ഹസീന. മരുമക്കൾ: കുഞ്ഞബ്ദുല്ല കൽപറ്റ, കാസിം പനമരം, ഫൈസൽ ബത്തേരി, നൗഷാദ് ഈങ്ങാപ്പുഴ, ജമീല, ഹഫ്സത്ത്, മറിയം, ആയിഷ, ജസ്മിന. ഖബറടക്കം മദീനയിൽ നടക്കും.