കൽപറ്റ: പൗരപ്രമുഖനും വയനാട്ടിലെ പ്രമുഖ പ്ലാന്ററുമായ പക്കർ ഹാജി (79) നിര്യാതനായി. കൽപറ്റ അഡ്ലയിഡിലെ നീലിക്കണ്ടി കുടുംബാംഗമാണ്. കൽപറ്റ ദാറുൽ ഫലാഹ്, വയനാട് മുസ്ലിം ഓർഫനേജ് മുട്ടിൽ എന്നിവ സ്ഥാപിക്കുന്നതിലും ജില്ലയുടെ വിദ്യാഭ്യാസ മുഖച്ഛായ മാറ്റുന്നതിലും പങ്കുവഹിച്ചു. തന്റെ വലിയുപ്പയുടെ പേരിൽ സ്ഥാപിച്ച കൽപറ്റ എൻ.എം.എസ്.എം. ഗവ. കോളജ് വിപുലീകരണത്തിനും നേതൃത്വം നൽകി. മുസ്ലിം ജമാഅത്ത് വയനാട് ജില്ല ജനറൽ സെക്രട്ടറി, ദാറുൽ ഫലാഹ് ജനറൽ സെക്രട്ടറി, എസ്.വൈ.എസ് ജില്ല സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. നിലവിൽ മർകസ് സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടിവ് അംഗവും ദാറുൽഫലാഹ് ട്രഷറർ, കൽപറ്റ ചെറിയപള്ളി, അഡ്ലയിഡ് പള്ളി എന്നിവയുടെ മുതവല്ലിയുമാണ്. ഭാര്യ: കല്ലങ്കോടൻ ഖദീജ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് ഹാരിസ്, ഹസീന. മരുമക്കൾ: ലിയാക്കത്ത് ഗുരുക്കൾ മഞ്ചേരി, അനീസ മുക്കം. സഹോദരങ്ങൾ: ഇഖ്ബാൽ, പരേതരായ മൊയ്തു ഹാജി, അബൂബക്കർ ഹാജി, അഷ്റഫ്, നഫീസ ഹജ്ജുമ്മ, ഫാത്തിമ ഹജ്ജുമ്മ, സഫിയ.