വെള്ളമുണ്ട: പുത്തൂര്‍ അബ്ദുല്ല ബാഖവി (65) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് വെള്ളമുണ്ട യൂനിറ്റ് വൈസ് പ്രസിഡന്റാണ്. ഭാര്യ: നസീമ. മക്കള്‍: സ്വാദിഖ്, സഹീറ, സദഖത്തുല്ല (മര്‍കസ് കാരന്തൂര്‍), നിഹ്മത്തുല്ല, ഫാത്തിമത്തു സഅദിയ്യ, നിബ്ഹത്തുല്ല, മുബശ്ശിറ, സൈഫുല്ല, സിനാന്. മരുമക്കള്‍: ആബിദ് പടിഞ്ഞാറത്തറ, ജാഫര്‍ മുസ്ലിയാര് ആറുവാള്‍. സഹോദരങ്ങള്‍: അന്ത്രു ഹാജി, ഇബ്റാഹീം ഹാജി, മറിയം, ആമിന, ഖദീജ, പരേതരായ പുത്തൂര്‍ അമ്മദ് ഹാജി, ഫാത്വിമ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് വെള്ളമുണ്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.