കൽപറ്റ: ആദ്യകാല സോഷ്യലിസ്റ്റും പൊതുപ്രവര്‍ത്തകനുമായ വണ്ടിയാമ്പറ്റ പൂവാച്ചുള്ളി കുഞ്ഞിരാമക്കുറുപ്പ് (88) നിര്യാതനായി. കോട്ടത്തറ പഞ്ചായത്തില്‍ ആദ്യകാലത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. സോഷ്യലിസ്റ്റ് ജനതയുടെ സംസ്ഥാനതല അംഗത്വം എം.പി. വീരേന്ദ്രകുമാറിന് നല്കി ഉദ്ഘാടനംചെയ്തത് ഇദ്ദേഹമായിരുന്നു. ഐയോത്ത്കാവ് പരദേവത ക്ഷേത്രം വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു.
ഭാര്യ: ശ്രീദേവി അമ്മ. മക്കള്‍: വിജയലക്ഷ്മി, പി.കെ. രാജന് (മാതൃഭൂമി), പി. ശശിധരന് (പോസ്റ്റ് മാസ്റ്റര്‍, പള്ളിക്കുന്ന്), പി.കെ. സരള, പി.കെ. സിന്ധു. മരുമക്കള്‍: വി.ആര്. ഗംഗാധരന് (പ്ലാന്റര്‍), വിനീത, പ്രീത (ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി കൽപറ്റ), സി.കെ. ബാബു (അസി. എന്‍ജിനീയര്‍, മുട്ടില്‍ പഞ്ചായത്ത്), കെ.സി. സുരേഷ് (കെ.എസ്.ആര്.ടി.സി കൽപറ്റ). സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പില്‍.