സുൽത്താൻ ബത്തേരി: ആദിവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കാപ്പിക്കുന്ന് രാഘവൻ (73) നിര്യാതനായി. ആദിവാസി വികാസ് പരിഷത്ത് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പട്ടികജാതി-പട്ടികവർഗ ക്ഷേമ വികസന ബോർഡ് ഉപദേശക സമിതി അംഗം, കേരള മദ്യനിരോധന സമിതി ഭാരവാഹി, കേരള കുറുമ സമാജം കാര്യദർശി, കെ. രാഘവൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: രജനി, രജിത (ടീച്ചർ , പനമരം ഗവ. ഹൈസ്കൂൾ), അനൂപ്, രേഖ (മെൻറർ ടീച്ചർ, നെൻമേനി). മരുമക്കൾ: പ്രഭാകരൻ (റിട്ട: അസി. സ്റ്റേഷൻ മാസ്റ്റർ കെ.എസ്.ആർ.ടി.സി), രാധാകൃഷ്ണൻ (ക്ലർക്ക്, ഗ്രാമ പഞ്ചായത്ത് കണിയാമ്പറ്റ), ബാബു, സന്തോഷ്.