പയ്യന്നൂർ: കോറോത്തെ പാലകൊച്ചുമരങ്ങാട്ടില്ലത്ത് നാരായണൻ നമ്പൂതിരി (78) നിര്യാതനായി. കണ്ണൂർ ചാല ഭഗവതി ക്ഷേത്രം പാരമ്പര്യ മേൽശാന്തിയായിരുന്നു. വിവിധ ക്ഷേത്രങ്ങളിൽ തന്ത്രിവര്യനാണ്.
ഭാര്യ: ദേവകി അന്തർജനം (ചീരക്കാട്ടില്ലം). മക്കൾ: സുവർണിനി അന്തർജനം (സഹകരണ വകുപ്പ് ഓഡിറ്റർ, കോഴിക്കോട്), ജയ അന്തർജനം (അധ്യാപിക, പന്തിരങ്കാവ് എ.യു.പി. സ്കൂൾ, കോഴിക്കോട്),
മാധവൻ നമ്പൂതിരി (ചാല ഭഗവതി ക്ഷേത്രം മേൽശാന്തി), ശങ്കരനാരായണ പ്രസാദ് നമ്പൂതിരി (പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം മേൽശാന്തി, അഖില കേരള തന്ത്രി മണ്ഡലം സംസ്ഥാന കമ്മിറ്റി അംഗം).
മരുമക്കൾ: കംബളത്തില്ലം നാരായണൻ നമ്പൂതിരി (കോഴിക്കോട്), ഇരിട്ടി ആറളം കീഴ്പ്പാട്ടില്ലത്ത് മുരളീധരൻ നമ്പൂതിരി, സ്വാതി അന്തർജനം (കോഴിക്കോട് അരിങ്ങോട്), മംഗലത്തില്ലത്ത് ശ്രുതി അന്തർജനം. സഹോദരങ്ങൾ: ശങ്കരൻ നമ്പൂതിരി (റിട്ട. പയ്യന്നൂർ സർവിസ് സഹകരണ ബാങ്ക്),
ഗോവിന്ദൻ നമ്പൂതിരി (റിട്ട. പയ്യന്നൂർ പോളിടെക്നിക്), ഗംഗദേവി അന്തർജനം (മണ്ടൂർ),
ദേവകി അന്തർജനം (കുളപ്പുറത്ത് കല്ലംവള്ളി ഇല്ലം), വിഷ്ണു നമ്പൂതിരി തിരുവനന്തപുരം (അഖില കേരള തന്ത്രിമണ്ഡലം സംസ്ഥാന കമ്മിറ്റി അംഗം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് കോറോം ശ്മശാനത്തിൽ.