മഞ്ചത്തടുക്ക: പൗരപ്രമുഖൻ താഴെശ്രീബാഗിലെ എസ്.പി. അബ്ദുല്ല ഹാജി (98) നിര്യാതനായി. ഭാര്യ: ഖദീജ. കാസർകോട് സുന്നി സെൻറർ ജമാഅത്ത് പ്രസിഡൻറ് ജബ്ബാർ ഹാജിയുടെ പിതാവും ഐ.സി.എഫ് ഒമാൻ സാരഥി അബ്ദുൽ കരീം ഹാജി മായിപ്പാടിയുടെ ഭാര്യാപിതാവുമാണ്. മറ്റുമക്കൾ: അബ്ദുറഹ്മാൻ, സഈദ്, ഫൗസിയ, സുബൈദ, തസിരിയ, നസീമ. മറ്റു മരുമക്കൾ: ബഷീർ ചെട്ടുംകുഴി, മുഹമ്മദ് മേൽപ്പറമ്പ്, അബ്ദുല്ല ചേരൂർ.ദീർഘകാലം ശ്രീബാഗിൽ മുഹ്യിദ്ദീൻ ജുമാ മസ്ജിദ്, താഴെ ശ്രീബാഗിൽ ബദർ മസ്ജിദ് തുടങ്ങിയ മഹല്ലുകളുടെ ഭാരവാഹിയായിരുന്നു. പ്രമുഖ കർഷകൻകൂടിയാണ്.
എസ്.പി. അബ്ദുല്ല ഹാജിയുടെ നിര്യാണത്തിൽ കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് സയ്യിദ് ഹസൻ അഹദൽ തങ്ങൾ, ജനറൽ സെക്രട്ടറി പള്ളംകോട് അബ്ദുൽ ഖാദർ മദനി, എസ്.വൈ.എസ് ജില്ല പ്രസിഡൻറ് കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, മുഹിമ്മാത്ത് ജന. സെക്രട്ടറി ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസി, എസ്.എം.എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സയ്യിദ് മുനീർ അഹദൽ തങ്ങൾ എന്നിവർ അനുശോചിച്ചു.