ചെറുവത്തൂർ: കൈതക്കാട് തഖ്വ നഗറിലെ കെ.പി. കുഞ്ഞബ്ദുല്ല ഹാജി (80) നിര്യാതനായി. കൈതക്കാട് ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി, വലിയപറമ്പ്- കൈതക്കാട് -ദുബൈ- മുംബൈ ശാഖ കമ്മിറ്റികളുടെ ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: എം.കെ. ആയിഷ. മക്കൾ: ഹസീന, മുഹമ്മദ് റാഫി (അബൂദബി), റാഷിദ് (മലേഷ്യ), അനീസ. മരുമക്കൾ: ഷൗക്കത്ത് (പടന്ന), ഹാരിസ് വെള്ളൂർ (ആർ.ടി.ഒ), എ. സൽമത്ത് (വടക്കേ കോവ്വൽ), റഹീദ (തങ്കയം). സഹോദരങ്ങൾ: കെ.പി. മുഹമ്മദ് കുഞ്ഞി, കുഞ്ഞിപ്പാത്തു.