നായന്മാർമൂല: പഴയകാല വ്യാപാരി നായന്മാർമൂല നാസ്ക് ഗ്രൗണ്ടിന് സമീപത്തെ എസ്.എ. അബ്ദുൽ ഖാദർ ഹാജി (85) നിര്യാതനായി. പരേതരായ സുബൻതൊട്ടി ഹസൈനാർ -ഖദീജ ദമ്പതികളുടെ മകനാണ്. നഫീസയാണ് ഭാര്യ. മക്കൾ: എസ്.എ. മുഹമ്മദ് (ലുലു റസ്റ്റാറന്റ്, നായന്മാർമൂല), എസ്.എ. സലീം, എസ്.എ. ഹസൈനാർ, എസ്.എ. ഇബ്രാഹിം (ഓഫിസ് സ്റ്റാഫ്, ടി.ഐ.എച്ച്.എസ്.എസ് നായന്മാർമൂല), ഖദീജ, താഹിറ, ഫരീദ. മരുമക്കൾ: സഫീന, ഹാജിറ, അസീമ, ഷാക്കിറ, മുഹമ്മദ് അണങ്കൂർ, അഹമ്മദ് ചേരൂർ, റസാക്ക് സന്തോഷ് നഗർ. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, അഹമ്മദ്, ബീവി.