തൃക്കരിപ്പൂർ: ഫോക്ലോർ അക്കാദമി അവാർഡ് ജേതാവും റിട്ട.കോടതി ജീവനക്കാരനുമായ എട്ടാട്ടുമ്മലിലെ തുളുവൻ ദാമോദരൻ പണിക്കർ (62) നിര്യാതനായി. കേരള പൂരക്കളി - മറത്തുകളി കലാപരിഷത് സംസ്ഥാന ട്രഷറർ, എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ക്ലബ് പ്രസിഡന്റ്, കൊയോങ്കര പയ്യക്കാൽ ക്ഷേത്രത്തിലെ പൂരക്കളി പണിക്കർ എന്നീ നിലകളിൽ പ്രവർത്തിച്ചു. തൃക്കരിപ്പൂർ കെ.എം.കെ കലാസമിതി, എടാട്ടുമ്മൽ വി.കെ.സി സ്മാരക വായനശാല എന്നിവയുടെ സജീവ പ്രവർത്തകനും പ്രവാസിയുമായിരുന്നു. ഭാര്യ: സുശീല (കുഞ്ഞിമംഗലം). മക്കൾ: അശ്വതി (അധ്യാപിക, സെന്റ് പോൾസ് എ.യു.പി സ്കൂൾ തൃക്കരിപ്പൂർ), ആതിര, രേവതി. മരുമക്കൾ: അഡ്വ. അമിത് (നീലേശ്വരം), ഷാജു (നീലേശ്വരം), ധനേഷ് (കുവൈത്ത്). സഹോദരങ്ങൾ: ശാരദ, കാർത്യായനി, ജാനകി, ഭരതൻ, പരേതരായ തമ്പായി, കണ്ണൻ.