കേണിച്ചിറ: അമൃതം ഹൗസിൽ സി.സി. ഹരിദാസ് (72) നിര്യാതനായി. മുൻ എം.എൽ.എ പള്ളിയിൽ കുഞ്ഞിരാമൻ കിടാവിന്റെ മകനാണ്. മാതൃഭൂമി സർക്കുലേഷൻ വിഭാഗത്തിൽ എക്സിക്യൂട്ടിവ് ആയിരുന്നു. അടിയന്തരാവസ്ഥ കാലത്ത് സോഷ്യലിസ്റ്റ് വിദ്യാർഥി സംഘടനയായ ഐ.എസ്.ഒയുടെ സ്റ്റേറ്റ് ജനറൽ സെക്രട്ടറി, കേരള വിദ്യാർഥി ജനത സ്ഥാപക സംസ്ഥാന ജനറൽ സെക്രട്ടറി, കൂത്താളി വോക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാധാ പി.കെ (റിട്ട. അധ്യാപിക). മക്കൾ: അരുൺദാസ് (ഏഷ്യാനെറ്റ് ന്യൂസ് സീനിയർ മാനേജർ ആക്ടിവേഷൻ), അമൃതദാസ് (ഇൻഫോസിസ്). മരുമക്കൾ: അനൂപ് എ.എം (ഏഷ്യാനെറ്റ് ന്യൂസ് ഐ.ടി), കാർത്തിക (പത്രപ്രവർത്തക). സഹോദരങ്ങൾ: പ്രേംകുമാർ, ഭാഗ്യലക്ഷമി, പരേതരായ വേണുഗോപാൽ നമ്പ്യാർ, ശ്രീകുമാരി. സഞ്ചയനം ശനിയാഴ്ച.