നീലേശ്വരം: പരേതനായ അരമന പുതിയ വീട്ടിൽ റിട്ട. റെയിൽവേ ജീവനക്കാരൻ കുഞ്ഞമ്പു നായരുടെ ഭാര്യ ആലിൻകീഴിലെ എറുവാട്ട് നാരായണി അമ്മ (86) നിര്യാതയായി.മക്കൾ: വേണുഗോപാലൻ നായർ (ജന. സെക്രട്ടറി, കേരള കോൺഗ്രസ് ബി, തൃക്കരിപ്പൂർ മണ്ഡലം), രാമചന്ദ്രൻ നായർ (ബി.എസ്.എൻ.എൽ), ഉണ്ണികൃഷ്ണൻ നായർ (പി.എൻ. പണിക്കർ ആയുർവേദ കോളജ്, പറക്ലായി), രാജൻ (ബിൽഡിങ് കോൺട്രാക്ടർ), സാവിത്രി (കോയമ്പത്തൂർ), പരേതരായ മോഹനൻ നായർ, ഗോപിനാഥൻ നായർ. മരുമക്കൾ: ദേവി (കാഞ്ഞങ്ങാട്), നളിനി (ചെറുവത്തൂർ), ശോഭന (എളേരി), സുധ (നെല്ലിയടുക്കം), സോന (കോളംകുളം), സിന്ധു (കടന്നപ്പള്ളി), ബാലകൃഷ്ണൻ നായർ (റിട്ട. സെൻട്രൽ എക്സൈസ്, കോയമ്പത്തൂർ). സഹോദരങ്ങൾ: കൃഷ്ണൻ നായർ (ഡെപ്യൂട്ടി തഹസിൽദാർ), പരേതരായ കുഞ്ഞിക്കണ്ണൻ നായർ, കമ്മാരൻ നായർ.