പെരുമ്പാവൂർ: ചെമ്പറക്കി മദ്റസത്തുൽ ബദരിയ്യ സദർ മുഅല്ലിമും പെരുമ്പാവൂർ വടക്കേ എഴിപ്രം മൂക്കട മോളത്ത് കൊച്ചാലിയുടെ മകനുമായ എം.കെ. അബ്ദുൽ അസീസ് ബാഖവി (50) നിര്യാതനായി. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് മുൻ മുഫത്തിശ് ആയിരുന്നു. ജംഇയ്യതുൽ മുഅല്ലിമീൻ വാഴക്കുളം റേഞ്ച് വൈസ് പ്രസിഡൻറ്, മുസ്ലിം ലീഗ് മുള്ളൻകുന്ന് ശാഖ പ്രസിഡൻറ് സ്ഥാനങ്ങൾ വഹിച്ചിരുന്നു.
മാതാവ്: ഖദീജ. ഭാര്യ: സുലൈഖ. മക്കൾ: ജസീലത്തുൽ അമീന, ഫാത്തിമത്തുസഹല, റാശിദത്തുൽ സഫ്ല, മുഹമ്മദ് ഫായിസ് അലി (മൂവരും വിദ്യാർഥികൾ). മരുമകൻ: അജാസ്.