ചെങ്ങന്നൂർ: വെൺമണി ആറ്റിലേത്ത് വീട്ടിൽ പരേതനായ തോമസ് ജോൺ ജോയിയുടെ ഭാര്യ മേരിക്കുട്ടി (82) നിര്യാതയായി. കോട്ടയം തലയോലപ്പറമ്പ് പട്ടശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: റീന (എൽ.ഐ.സി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ), റേണു (വൈസ് പ്രസിഡൻറ്, റിലയൻസ് ഗ്രൂപ്), രമ (എം.ടി.സി ഗ്രൂപ് എച്ച്.ആർ ഹെഡ്), റെജി (ജനറൽ മാനേജർ, വേൾഡ് വൈസ് വെബ്). മരുമക്കൾ: റോയി (റിട്ട. വൈസ് പ്രിൻസിപ്പൽ, പീറ്റ് മെമോറിയൽ ബി.എഡ് കോളജ്, മാവേലിക്കര), ആൻറണി (ജനറൽ മാനേജർ, ബി.ജി.ആർ എനർജി), രാജ് (ബിസിനസ്), സൂസൻ (അസി. പ്രഫസർ, മണിപ്പാൽ യൂനിവേഴ്സിറ്റി, ദുബൈ).