മുണ്ടക്കയം: മുണ്ടക്കയത്തെ പ്രമുഖ സി.പി.എം നേതാവ് ചെമ്പകശ്ശേരിൽ വി.കെ. രാജപ്പൻ (വി.കെ. -75) നിര്യാതനായി. ന്യുമോണിയ ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം, സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി അംഗം, മുണ്ടക്കയം ലോക്കൽ സെക്രട്ടറി, കേരള കർഷക സംഘം ഏരിയ സെക്രട്ടറി, ചെത്തുതൊഴിലാളി സഹകരണ സംഘം സ്ഥാപക നേതാവ്, മദ്യവ്യവസായ തൊഴിലാളി യൂനിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ശാന്തമ്മ. മക്കൾ: അഡ്വ. സി.ആർ. രാജേഷ്, ഡോ. രാജിമോൾ (തലയോലപ്പറമ്പ് എ.ജെ സ്കൂൾ), സി.ആർ. രതീഷ് (ബിവറേജ്, കാഞ്ഞിരപ്പള്ളി), രേഖാമോൾ (പാറത്തോട് സഹ. ബാങ്ക്). മരുമക്കൾ: സുനിൽ, അജിത രതീഷ് (ബ്ലോക്ക് പഞ്ചായത്ത് അംഗം, കാഞ്ഞിരപ്പള്ളി), പ്രഫ. ജീവൻ (മേലുകാവ് ഹെൻട്രി ബേക്കർ കോളജ്). സംസ്കാരം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പിൽ.