കുന്നന്താനം: മേപ്പുറത്ത് എ.സി. വർഗീസ് (92, കുഞ്ഞുണ്ണിസാർ) നിര്യാതനായി. ചങ്ങനാശ്ശേരി സെൻറ് മേരീസ് എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ബാബുക്കുട്ടി (കാനഡ), സാലമ്മ (റിട്ട. ടീച്ചർ, സെൻറ് ഷെന്താൾസ് എച്ച്.എസ്, മാമ്മൂട്), ഓമന (റിട്ട. അധ്യാപിക, സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, തിരുമൂലപുരം), തോമസുകുട്ടി (കെ.എസ്.ആർ.ടി.സി). മരുമക്കൾ: വത്സമ്മ (കാനഡ), കെ.ജെ. തോമസ്, കെ.എ. വർഗീസ്, ടെസമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കുന്നന്താനം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.