പേരൂർ: പാട്ടുകളത്തിൽ പരേതനായ എം.സി. അഴകെൻറ ഭാര്യ കെ.കെ. സരോജിനി (81) നിര്യാതയായി. പേരൂർ ഗവ. ജെ.ബി.എൽ.പി.എസ് റിട്ട. അധ്യാപിക, എ.കെ.സി.എച്ച്.എം.എസ് പേരൂർ വനിത സമാജം മുൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കല്ലുവേലിയിൽ കുടുംബാംഗമാണ്. മക്കൾ: പി.എ. മോഹൻദാസ് (റിട്ട. അസി. മാനേജർ, കെ.എസ്.എഫ്.ഇ തൃശൂർ), പി.എ. സ്നേഹലത (സീനിയർ അധ്യാപിക, കേന്ദ്രീയ വിദ്യാലയം, തൃശൂർ), പി.എ. ബീനാകുമാരി (റിട്ട. കോട്ടയം ഫിഷറീസ്), പി.എ. ഹരീഷ്. മരുമക്കൾ: ഇ.കെ. ഗീത (അക്കൗണ്ട്സ് ഓഫിസർ, ഏജീസ് ഓഫിസ്, തൃശൂർ), പി.എ. രാജു (റിട്ട. പോളിടെക്നിക്, തൃശൂർ), ടി.സി. മുരളി (റിട്ട. അധ്യാപകൻ, പാലക്കുഴ ഹൈസ്കൂൾ), പി.കെ. ഷൈലജ. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.