എടക്കര: സംസ്ഥാന കേരള ജംഇയ്യതുല്‍ ഉലമ ജില്ല വൈസ് പ്രസിഡൻറ് മൂത്തേടം ചെമ്മംതിട്ടയിലെ കാരപ്പുറം അകമ്പാടത്ത് എ.കെ. സുലൈമാന്‍ മുസ്ലിയാര് (72) നിര്യാതനായി. സംസ്ഥാന കേരള ജംഇയ്യതുല്‍ ഉലമ മുശാവറ അംഗം, കേരള സുന്നി ജമാഅത്ത് മണ്ഡലം പ്രസിഡൻറ് എന്നീ പദവികള്‍ വഹിച്ചിരുന്നു. ഭാര്യ: റാബിയ ബീവി. മക്കള്‍: സുഹ്റ, അബ്ദുല്‍ സലാം ബാഖവി, അബ്ദുസ്സമദ്, ഹസനത്ത്, സുആദ, റഷീദ, റബീഅ. മരുമക്കള്‍: അബ്ദുറഹ്മാന്, ഫാഇദ, അബ്ദുറഹ്മാന് കോട്ടക്കല്‍, മന്‍സൂര്‍, ഉമ്മര്‍. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുറഹ്മാന് മൗലവി, സെയ്തലവി, മൊയ്തീന്‍കുട്ടി.