പേരാമ്പ്ര: പേരാമ്പ്ര മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും വ്യാപാരിയുമായിരുന്ന നടുക്കണ്ടി അമ്മദ് ഹാജി (85) നിര്യാതനായി. കണയമ്പത്ത് കുടുംബാംഗമാണ്. പിതാവ്: പരേതനായ നടുക്കണ്ടി കുഞ്ഞിമൊയ്തീൻ ഹാജി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യമാർ: സാറ ഉമ്മ, പരേതയായ കണ്ണങ്കോട്ട് കദീശ. മക്കൾ: കുഞ്ഞബ്ദുല്ല, സൗദ, അൻവർ സാദത്ത്, ഷമീർ. മരുമക്കൾ: സാബിറ, വഹീദ് പാലേരി, സഫീന, ജസ്ന. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി, മൂസ ഹാജി, കദീശ, സൈനബ, സുബൈദ, റസീന, പരേതയായ പാത്തു, മറിയം. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദിൽ.