കാവിന്മൂല: ദീർഘകാലം അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്ന ചേരൻ ബാലകൃഷ്ണൻ (90) നിര്യാതനായി. അഞ്ചരക്കണ്ടി എജുക്കേഷനൽ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗമാണ്. മക്കൾ: പ്രകാശൻ (ക്ലർക്ക് പലേരി അമ്പലം കാവിന്മൂല), പ്രമീള (കണ്ണാടിപ്പറമ്പ്), പുഷ്പജ (റിട്ട. ടീച്ചർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തലശ്ശേരി), പ്രഭാവതി (റിട്ട. പ്രഥമാധ്യാപിക, പുല്ലൂപ്പി മാപ്പിള എൽ.പി സ്കൂൾ കണ്ണാടിപ്പറമ്പ്), പത്മജ (രാജസ്ഥാൻ), രാജേഷ് കുമാർ (ബിസിനസ്). മരുമക്കൾ: ജനാർദനൻ (ബിസിനസ് കണ്ണാടിപ്പറമ്പ്), പ്രകാശൻ (റിട്ട. പ്രഥമാധ്യാപകൻ, കല്ലാമല യു.പി സ്കൂൾ ചോമ്പാല), രാമകൃഷ്ണൻ (റിട്ട. കേരള ഗ്രാമീൺ ബാങ്ക്, ആർ ടെക്സ്, കണ്ണാടിപ്പറമ്പ്), സത്യൻ (രാജസ്ഥാൻ), ജീവ (കാവിന്മൂല), മിനി (കൂടാളി). സഹോദരങ്ങൾ: പരേതരായ ജാനകി, ലക്ഷ്മണൻ, പത്മനാഭൻ, ശോഭ, ശ്യാമള, സരള, മോഹനൻ, ശൈലജ, നാരായണൻ.