തളിപ്പറമ്പ: കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്ക് ഉടമ പുഷ്പഗിരി ഗാന്ധിനഗറിൽ താമസിക്കുന്ന കെ.വി. രത്നദാസ് (59) നിര്യാതനായി. പുളിമ്പറമ്പ് സ്വദേശിയായ ഇദ്ദേഹം മന്നയിലെ പഴശ്ശിരാജ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉടമയും അസോസിയേഷൻ ഓഫ് വർക്ക്ഷോപ്പ് കേരള ജില്ല സെക്രട്ടറി, ആഷസ് കല സാംസ്കാരിക വേദി വൈസ് പ്രസിഡന്റ്, കുപ്പം വാട്ടർ ക്വീൻ ഹൗസ് ബോട്ട് എം.ഡി, കണ്ണൂർ ഇൽ ലാന്റ് ക്രൂയിസ് ജില്ല പ്രസിഡന്റ്, ഗ്രേറ്റ് പയനീയേഴ്സ് ഡെവലപ്പേഴ്സ് എൽ.എൽ.പി എം.ഡി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
പുളിമ്പറമ്പിലെ പരേതരായ കെ.വി. ഗോവിന്ദന്റെയും കെ.വി. കമലയുടേയും മകനാണ്. ഭാര്യ: പി. സുനിത. മക്കൾ: അരുന്ധതി ദാസ് (ഫെഡറൽ ബാങ്ക്, മയ്യിൽ), ആരതി ദാസ് ( വിദ്യാർഥി, നെതർലൻഡ്സ്). മരുമകൻ: എ. സനൂപ് (പുളിമ്പറമ്പ്). സഹോദരങ്ങൾ: കെ.വി. മോഹൻദാസ്, നളിനി, പരേതനായ പ്രേമരാജൻ. മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെ കാഞ്ഞിരങ്ങാട് ഇന്റോർ പാർക്കിലും 12 മണി വരെ പുഷ്പഗിരിയിലെ വീട്ടിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് അടിക്കുംപാറ പൊതുശ്മശാനത്തിൽ സംസ്കാരം.