ന്യൂ മാഹി: സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ നിറസാന്നിധ്യമായിരുന്ന പരിമഠം മാടോൾ മാപ്പിള എൽ.പി സ്കൂളിന്റെ സമീപം സീനത്തിൽ കണ്ണൂർ കാദിരി കണക്കപിള്ളന്റകത്ത് റോസ് മഹല്ലിൽ സി.പി. നൂറുൽ അമീൻ (78) നിര്യാതനായി. മമ്പാട് എം.ഇ.എസ് കോളജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, തലശ്ശേരി ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ അസി. ഡയറക്ടറായും ജോലി ചെയ്തിരുന്നു. വർഷങ്ങളോളം ദുബൈയിലും മസ്കത്തിലും പ്രവാസജീവിതം നയിച്ച പരേതൻ ഒമാൻ മിനിസ്ട്രി ഓഫ് ഫിഷറീസ് ഉദ്യോഗസ്ഥനായിരുന്നു.
വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റെപ്പ്സ് ന്യൂമാഹി പ്രസിഡന്റ്, ന്യൂമാഹി പെരിങ്ങാടി ബൈത്തുസ്സകാത്ത് പ്രസിഡന്റ്, ന്യൂമാഹി ഹിറ സോഷ്യൽ സെന്റർ പ്രസിഡന്റ്, മസ്കത്ത് മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്, പെരിങ്ങാടി അൽഫലാഹ് അക്കാദമിക് കൗൺസിൽ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. പരിമഠം മഹൽ വെൽഫെയർ സൊസൈറ്റി പ്രവർത്തക സമിതി അംഗവും പരിമഠം മാടോൾ മാപ്പിള സ്കൂൾ നവീകരണ സമിതി ചെയർമാനും തലശ്ശേരി ബ്രണ്ണൻ അലുമ്നി ഭാരവാഹിയും പുന്നോൽ തണൽ സഹകാരിയുമാണ്.
കണ്ണൂരിലെ പരേതരായ കെ.ടി. മൊയ്തുവിന്റെയും സി.പി. ഖദീജയുടേയും മകനാണ്. ഭാര്യ: പി.കെ.വി. ആയിഷ (ന്യൂമാഹി). മക്കൾ: ഡോ. അൻവർ, സമീൽ (ഇരുവരും മസ്കത്ത്), സമീന. മരുമക്കൾ: സി.കെ.പി. അബ്ദുൽ ജലീൽ, ഫസ്മീൻ, സാനിയ. സഹോദരങ്ങൾ: അൻവർ റഷീദ്, നൗഷാദ്, നിസ്താർ, നസീമ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പരിമഠം എടോൾ ജുമാ മസ്ജിദിൽ. ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ..