കൊടുങ്ങല്ലൂർ: കാതിയാളം തഖ്വ മസ്ജിദിന്റെ സമീപം താമസിക്കുന്ന തിരുവിതാംകോട്ട് കുഞ്ഞുമരക്കാറിന്റെ മകൻ ബീരാൻ (ബീരു ഉസ്താദ് -80) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി കാതിയാളം ഹൽഖ ആദ്യകാല സെക്രട്ടറിയായിരുന്നു. കാതിയാളം റൗളത്തുൽ ഉലൂം മദ്റസ അധ്യാപകനും കാതിയാളം ജുമാമസ്ജിദ് റസീവറായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് (ആമ്പിയർ ഇലക്ട്രിക്കൽസ്, അഞ്ചങ്ങാടി), നൗഷാദ് (ചിക്കൂസ് ചിക്കൻ സെൻറർ, അഞ്ചങ്ങാടി), നിസാർ (ദുബൈ), ജമീല. മരുമക്കൾ: ഇഖ്ബാൽ (ദുബൈ), ഷീബ, ഫെബീന, ഷെമീറത്ത്.