തൊടുപുഴ: മടക്കത്താനം കണ്ടിരിക്കൽ കെ.എം. തോമസിന്റെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. കളത്തൂർ പാറെകുന്നേൽ കുടുംബാംഗമാണ്. മക്കൾ: തോംസൺ, സൈമൺ (റിട്ട. ഹെഡ്മാസ്റ്റർ തർബിയത് ഹയർ സെക്കൻഡറി സ്കൂൾ മൂവാറ്റുപുഴ), മാത്യു (റിട്ട. ഓവർസിയർ, തദ്ദേശ സ്വയംഭരണ വകുപ്പ്), ജോർജ് (റിട്ട. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ, ഈരാറ്റുപേട്ട), പരേതയായ സാലി (റിട്ട. അധ്യാപിക, മലപ്പുറം). മരുമക്കൾ: തങ്കമ്മ തോംസൺ, ജാൻസി പോൾ (റിട്ട. എച്ച്.എം), ഷാന്റി മാത്യു, സാലി ജോർജ് (അധ്യാപിക, സെൻറ് ജോസഫ് എച്ച്.എസ് മാനത്തൂർ), ജയിംസ് ജേക്കബ് (റിട്ട. അധ്യാപകൻ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ.