എളേറ്റിൽ: മുസ്ലിംലീഗ് പ്രാദേശിക നേതാവും മികച്ച കർഷകനുമായിരുന്ന കത്തറമ്മൽ പരേതനായ കൈപ്പാക്കിൽ മുഹമ്മദ് ഹാജി (84) നിര്യാതനായി. കത്തറമ്മൽ മഹല്ല് കമ്മിറ്റി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ മാനേജിങ് കമ്മിറ്റി അംഗം, പഞ്ചായത്ത് മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അഡ്വ. പി.ടി.എ റഹിം എം.എൽ.എയുടെ സഹോദരി പീടികത്തൊടുകയിൽ സഫിയയാണ് ഭാര്യ. മക്കൾ: സക്കീർ അഹമ്മദ് (കെ.എം.സി.സി സൗദി അറേബ്യ നാഷനൽ കമ്മിറ്റി മുൻ എക്സിക്യൂട്ടീവ് അംഗം), അബ്ദുൽ കരീം (കിംസ് ട്രസ്റ്റ് ഹോസ്പിറ്റൽ, കൊടുവള്ളി), അബ്ദുൽ അസീസ്, അബ്ദുൽ റഷീദ് (റോയൽ സൗദി നേവൽ ഫോഴ്സ്), അബ്ദുൽ ജലീൽ (അൽഹസ), മുജീബ് റഹ്മാൻ (അധ്യാപകൻ, ആത്മവിദ്യാ സംഘം യു.പി. സ്കൂൾ, കൊളത്തറ), മറിയ, ആയിഷ, നദീറ, നസീറ. മരുമക്കൾ: ഇബ്രാഹിം, ഹനീഫ, കുഞ്ഞി മാഹിൻ, ഫിറോസ്, മുംതസ്, ജമീല, ജസീല, ഷാഹിന, ഷംസീന. സഹോദരങ്ങൾ: ആയിഷ, ഖദീജ, ആമിന, പരേതയായ പാത്തുമ്മേയി.