കോഴിക്കോട്: ചേവരമ്പലം നോച്ചിക്കാടി പറമ്പ് പാറക്കൽ വീട്ടിൽ കുട്ടിയമ്മാൾ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ ആചാരി. മക്കൾ: രാധ (വയനാട്), സോമസുന്ദരം (അപ്പ്റൈസർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), ഇന്ദിര (നിലമ്പൂർ), കൃഷ്ണൻകുട്ടി (റിട്ട. ജനറൽ മാനേജർ, സംസ്ഥാന കാർഷിക വികസന ബാങ്ക്), കാർത്തികേയൻ (സി.എം.സി), ശിവദാസ് (മൂഴിക്കൽ), പരേതയായ ശാന്ത (കോയമ്പത്തൂർ), മോഹനൻ (സിൽക്ക് മന്ദിർ). മരുമക്കൾ: പരേതനായ രാമനാചാരി, ഉഷ, രാജൻ (നിലമ്പൂർ), ചിത്ര (എൽ.ഐ.സി, ഡിവിഷനൽ ഓഫിസ്, കോഴിക്കോട്), സിന്ധു (എൽ.ഐ.സി, ഡിവിഷനൽ ഓഫിസ്, കോഴിക്കോട്), മിനി (നിർമല ഹോസ്പിറ്റൽ), രാജൻ (കോയമ്പത്തൂർ), അനിത.