കോഴിക്കോട്: പരേതനായ മൊയ്തീൻ വീട്ടിൽ അബൂബക്കർ കോയയുടെ ഭാര്യ കാട്ടിൽ വീട്ടിൽ ഇമ്പിച്ചാമിനബി (82) പന്നിയങ്കര മേലാരിപ്പാടത്തെ ‘കാട്ടിൽ വീട്ടി’ൽ നിര്യാതയായി. മക്കൾ: കെ.വി. ആലിക്കോയ (സംസം ഹജ്ജ് സർവിസ്), അബ്ദുൽ ഹമീദ്, മുഹമ്മദ് അശ്റഫ്, സൈഫുന്നീസ, സഹർബാനു, കമറുന്നീസ. മരുമക്കൾ: അക്കരപ്പറമ്പ് അബ്ദുൽ അസീസ്, നാലകം കാതിരിക്കോയ, ഹൈറുന്നീസ (ചെറൂപ്പ), മനന്തലയിൽ സജിത, ലൈല (വയനാട്). സഹോദരങ്ങൾ: കെ.വി. ഇമ്പിച്ചഹമ്മദ് ഹാജി (കോഴിക്കോട് ഖാദി), പരേതനായ നാലകത്ത് മുഹമ്മദ് കോയ (മുൻ ഖാദി).