തിരൂര്‍: ജില്ല റിട്ട. ജോയന്റ് രജിസ്ട്രാര്‍ ജനറല്‍ നടുവിലങ്ങാടി പട്ടയിൽ ഇ. മുഹമ്മദലി (77) നിര്യാതനായി. കോഴിക്കോട് കോഓപറേറ്റിവ് ഹോസ്പിറ്റല്‍ സെക്രട്ടറി, മാര്‍ക്കറ്റിങ് സൊസൈറ്റി എം.ഡി, തിരൂര്‍ ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രി ഡയറക്ടർ, സെക്രട്ടറി, പെന്‍ഷനേഴ്സ് യൂനിയന്‍ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സഫിയ കട്ടച്ചിറക്കല്‍. മക്കള്‍: സമദലി (സെന്‍ട്രല്‍ ഓഫ്സറ്റ്), ഷമീര്‍ അലി (അനന്താവൂര്‍ സഹകരണ ബാങ്ക്), ഷംസീര്‍ അലി (ദുബൈ), റജീന (വാഴക്കാട്). മരുമക്കള്‍: സാബിറ (കുറ്റൂര്‍), ഷംലി (തലക്കടത്തൂര്‍), റുബീന (കിഴക്കേപ്പാറ), മുഹമ്മദ്കുട്ടി (വാഴക്കാട്). സഹോദങ്ങള്‍: യൂസഫലി (സെന്‍ട്രല്‍ ബുക്ക് സ്റ്റാള്‍), ജൈബു, ബത്തൂല്‍, സൗദ, പരേതരായ ഇ. അബ്ബാസലി, സഫിയ, സക്കീന.