അറക്കുളം: എഫ്.സി.സി അൽഫോൺസ ജ്യോതി പ്രൊവിൻസ് അറക്കുളം മഠാംഗം സിസ്റ്റർ ട്രീസ അരയത്തിനാൽ (91) നിര്യാതയായി. മണിയംകുന്ന്, കൂട്ടിയ്ക്കൽ, രത്നഗിരി, അൽഫോൺസ ഹോസ്റ്റൽ, അരുവിത്തുറ ഹോസ്റ്റൽ, കോതനല്ലൂർ, ളാലം, മലയിഞ്ചിപ്പാറ, ആലുവ ജനറലേറ്റ്, അറക്കുളം എന്നീ മഠങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കുഞ്ഞ്, ഫാ. ജേക്കബ് അരയത്തിനാൽ വി.സി, കുര്യാച്ചൻ, തോമ്മച്ചൻ, റോസമ്മ, വത്സമ്മ, പരേതരായ വക്കച്ചൻ, സിസ്റ്റർ മരിയ എസ്.എ.ബി.എസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളി സെമിത്തേരിയിൽ.